തിരുവനന്തപുരം: കേരളകൗമുദി ഫ്ളാഷ് ഏജസികൾക്ക് ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. കേരളകൗമുദി പേട്ട ഓഫീസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഷൈലജ രവി കിറ്റുകൾ വിതരണം ചെയ്തു. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.അജിത്ത് കുമാർ, കോർപ്പറേറ്റ് കോ ഓർഡിനേറ്റർ (ഫ്ളാഷ്) കിരൺ രാധാരാമൻ, ജനറൽ മാനേജർ (മാർക്കറ്റിംഗ്) സുധീർ കുമാർ, കോർപ്പറേറ്റ് സർക്കുലേഷൻ മാനേജർ (ഫ്ളാഷ് & പീരിയോഡിക്കൽസ്) മനേഷ് കൃഷ്‌ണ, ഫ്ളാഷ് തിരുവനന്തപുരം സർക്കുലേഷൻ മാനേജർ പ്രവീൺ എസ്.വി, ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് കേരള ഹെഡ് ലിഞ്ജു എസ്തപ്പാൻ, തിരുവനന്തപുരം ഹെഡ് എബിൻ തോമസ്, കോഴിക്കോട് ഹെഡ് സജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.