liquor-

ന്യൂഡൽഹി:ലോക്ഡൗണിന്റെ മൂന്നാംഘട്ടത്തിൽ കേന്ദ്രം അനുവദിച്ച ഇളവുകളുടെ ഭാഗമായി എട്ടു സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളോടെ മദ്യവില്പനശാലകൾ തുറന്നു. മിക്കയിടങ്ങളിലും വൻ തിരക്കാണ്. ചിലയിടങ്ങളിൽ ക്യൂ കിലോമീറ്ററുകൾ നീണ്ടു.

ഡൽഹി, ഉത്തർപ്രദേശ്, ബംഗാൾ , മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ആസാം, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് മദ്യവില്പനശാലകൾ തുറന്നത്. ഡൽഹിയിൽ ലാത്തിച്ചാർജുണ്ടായി. 150 വില്പനശാലകൾ മാത്രമാണ് ഇവിടെ തുറന്നത്. ഉത്തർപ്രദേശിൽ ഷോപ്പിംഗ് മാളുകളിലുള്ള മദ്യവില്പനകേന്ദ്രങ്ങൾ തുറന്നില്ല.

ഒരേ സമയം അ‍ഞ്ചുപേർക്ക് മാത്രമാണ് വില്പനശാലകളിൽ മദ്യം നൽകുക. സാമൂഹ്യഅകലം കർശനമായി പാലിച്ചുമാത്രമാകും വില്പനയെന്ന് കർണാടക അറിയിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ മദ്യത്തിന് 30 ശതമാനം നികുതി കൂട്ടിയിട്ടുണ്ട്. കേരളം,പഞ്ചാബ് എന്നിവിടങ്ങളിൽ മദ്യവില്പശാലകൾ തുറന്നിട്ടില്ല. തൽക്കാലം തുറക്കേണ്ടെന്നാണ് കേരളത്തിന്റെ നിലപാട്. ഒരുസംസ്ഥാനത്തും ബാറുകൾക്ക് അനുമതിയില്ല.