rahul-gandhi

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ യാത്രാ നിരക്ക്‌ ഈടാക്കുന്ന തീരുമാനത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് 151 കോടി രൂപ ഇന്ത്യന്‍ റെയില്‍വെ സംഭാവന ചെയ്തുവെന്ന വാര്‍ത്തയുടെ തലക്കെട്ട് അടക്കം പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരുക്കുന്നത്.

151 കോടി പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കുന്ന റെയില്‍വെ, മറുവശത്ത് സ്വന്തം നാട്ടിലേക്ക് തിരികെ പോകുന്ന തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ ടിക്കറ്റ് ഈടാക്കുന്നു. ദയവായി ഈ പ്രഹേളിക പരിഹരിക്കുക'. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കുടിയേറ്റ തൊഴിലാളികളില്‍ നിന്നും റെയില്‍വെ ടിക്കറ്റ് നിരക്ക്‌ ഈടാക്കുന്നതിൽ വിമർശനം തുടരുന്നതിനിടെ വിശദീകരണവുമായി റെയിൽവെ രംഗത്ത് എത്തിയിരുന്നു. നേരത്തെ കുടിയേറ്റ തൊഴിലാളികളില്‍ നാട്ടിലേക്കു മടങ്ങാന്‍ പണമില്ലാത്തവരുടെ യാത്രാച്ചെലവ് കോണ്‍ഗ്രസ് വഹിക്കണമെന്ന് സോണിയഗാന്ധി എല്ലാ പി.സി.സികൾക്കും നിർദേശം നൽകിയിരുന്നു.