പാറശാല: ശക്തമായ കാറ്റിലും മഴയിലും ഒറ്റശേഖരം പഞ്ചായത്തിൽ വ്യാപക നാശം. കളിവിളാകം വാർഡിലെ പാണ്ടിമാം പാറയിൽ കുടിവെള്ളടാങ്ക് തകർന്നു. എൺപതോളം വീട്ടുകാരുടെ കുടിവെള്ളം മുട്ടി. പാണ്ടിമാംപാറയിൽ മഞ്ചുവിന്റ വീടിന്റ മേൽക്കൂര കാറ്റിൽ പറന്നു. പാണ്ടിമാം പാറയിലും പരിസര പ്രദേശങ്ങളിലേയും നൂറ്കണക്കിന് മരങ്ങൾ കടപുഴകി. വൻമരങ്ങൾ വൈദ്യുതി ലൈനുകളിലേക്ക് കടപുഴകിയതോടെ പ്രദേശം ഇരുട്ടിലായി. വ്യാപകമായി കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രദേശത്ത് സംഭവിച്ചിട്ടുള്ളത്.