കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കിനൽകണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. പൊലീസ് ഇടപെട്ട് തൊഴിലാളികളെ ക്യാമ്പുകളിലേക്ക് മാറ്റി. പ്രദേശത്ത് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. പ്രതിഷേധത്തിന് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന് വ്യക്തമല്ല. നേരത്തേ സംസ്ഥാനത്തെ ചിലയിടങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു.