cm-

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെയെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കാൻ ട്രെയിനുകൾ അനുവദിച്ചിരുന്നു. ഇതുപോലെ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ നോൺ സ്‌റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഇതുവരെ അഞ്ച് ട്രെയിനുകളാണ് കേരളത്തിൽനിന്ന് സർവീസ് നടത്തിയത്.