high-court-

എറണാകുളം: ശമ്പള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എന്‍.ജി.ഒ അസോസിയേഷനും എന്‍ജിഒ സംഘവുമാണ് ഹര്‍ജി നല്‍കിയത്. ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരുടെ ശമ്പളത്തിൽ നിന്ന് 25% മാറ്റിവയ്ക്കാൻ അധികാരം നൽകുന്ന ഓർഡിനൻസിനെതിരായാണ് ഹർജി. കഴിഞ്ഞമാസമാണ് ഗവർണർ‌ ഓർഡിനൻസ് ഒപ്പിട്ടത്. തുക എപ്പോൾ തിരിച്ചു നൽകണമെന്ന് 6 മാസത്തിനുള്ളിൽ തീരുമാനിക്കും. സർക്കാരിനോടു വിശദീകരണം ചോദിക്കുകയോ നിയമോപദേശം തേടുകയോ ചെയ്യാതെയാണു ഗവർണർ ഓർഡിനൻസ് അംഗീകരിച്ചത്.