bsf-office-

ന്യൂഡൽഹി: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ ബി.എസ്.എഫ് ആസ്ഥാനവും അടച്ചു. കഴിഞ്ഞദിവസം സി.ആർ.പി.എഫ് സി.ആസ്ഥാനം അടച്ചിരുന്നു. ബി.എസ്.എഫ് ജീവനക്കാരന് ഇന്നലെയാണ് കൊവിഡ് കണ്ടെത്തിയത്. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് അടച്ചതെന്ന് ബി.എസ്.എഫ് അറിയിച്ചു.

ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് വേണ്ടി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സി.ആർ.പി.എഫ് ആസ്ഥാനം അടച്ചിടുകയാണെന്നാണ് അധികൃതർ അറിയിച്ചത്.കഴിഞ്ഞ ദിവസം കിഴക്കൻ ഡൽഹിയിലെ സി.ആർ.പി.എഫ് ക്യാമ്പിൽ 68 ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിലെ ബറ്റാലിയനിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 122 ആയി.രാജ്യത്ത് ഒട്ടാകെ 127 സി.ആ.ർപി.എഫ് ജവാന്മാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാൾ മരിച്ചു.