ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആകെ 11,07,233 വ്യക്തികളുടെ സ്രവപരിശോധന രാജ്യത്ത് ഇതുവരെ നടത്തിയതായി ഐ.സി.എം.ആർ അധികൃതർ വ്യക്തമാക്കി. രാജ്യത്തെ 315 സർക്കാർ ലാബുകളിലും 111 സ്വകാര്യ ലാബുകളിലുമാണ് പരിശോധന നടത്തിയത്.
രാജ്യത്ത് സർക്കാർ ലാബുകളുടെ എണ്ണം 363 ആണ്. ഇവരാണ് അതാത് സമയത്ത് കിട്ടുന്ന സ്രവങ്ങളുടെ പരിശോധന പൂർത്തിയാക്കി ഫലം പുറത്തു വിടുന്നത്. 42 ലാബുകൾ ട്രൂ നാറ്റ് പരിശോധനകളും 21 ലാബുകൾ സിബി നാറ്റ് പരിശോധനകളും നടത്തുന്നുണ്ട്. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 42,533 ആണ്. മരിച്ചത് 1373 പേർ. കഴിഞ്ഞ 24 മണിക്കൂറിനകം 2553 പേർക്കാണ് രോഗംസ്ഥിരീകരിച്ചത്.