വാഷിംഗ്ടൺ: കൊവിഡ് ബാധിതരുടെ എണ്ണം ലാേകത്ത് 35 ലക്ഷം പിന്നിട്ടു. 2.47 ലക്ഷം പേർ മരിച്ചു. 11.24 ലക്ഷം പേർ രോഗമുക്തരായി. ലോക ജനസംഖ്യയിൽ 10 ലക്ഷം പേരിൽ 450 പേർക്ക് എന്ന തോതിലാണ് കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കയിലാണ് വൈറസ് ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 1450 പേരാണ് കൊവിഡിൽ മരിച്ചത്. ഇന്നലെ മാത്രം 30,696 പേർക്ക് കൊവിഡ് ബാധിച്ചു. ഇതോടെ അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 11.83 ലക്ഷം കടന്നു. 68,276 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.
കൊവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്ത ഇറ്റലി, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ മരണ നിരക്ക് കുറഞ്ഞ് വരുന്നുണ്ട്. ഇറ്റലിയിൽ 174, സ്‌പെയിനിൽ 164 എന്നിങ്ങനെയാണ് ഇന്നലെ ഉണ്ടായ മരണനിരക്ക്. റഷ്യയിൽ 10,633 പേർക്കാണ് 24 മണിക്കൂറിനിടെ രോഗംബാധിച്ചത്.