covid-19

മസ്‌കറ്റ്: ഒമാനിൽ 69 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,637 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 32 പേർ വിദേശികളാണ്. 816 പേരുടെ രോഗം ഭേദമായി. മലയാളിയടക്കം മസ്‌കറ്റ് ഗവർണറേറ്റിൽ ചികിത്സയിലായിരുന്ന 12 പേർ മരിച്ചു.

കുവൈറ്റിൽ മരിച്ചവരുടെ എണ്ണം 38 ആയി. ഇന്ന് 171 പേർ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി ഡോ.ബാസൽ അൽസബാഹ് അറിയിച്ചു. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 1947 ആയി.