ആര്യനാട്:വീട്ടിൽ ആളില്ലാത്തപ്പോൾ പൊള്ളലേറ്റ പെൺകുട്ടി മരിച്ചു.പറണ്ടോട് വലിയകളം അണയ്ക്കറ വിജീഷ് ഭവനിൽ കുമാരന്റെയും സുനിതയുടെയും മകൾ അപർണ (19)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഒാടെ ആയിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് 5.30 ഒാടെ മരിച്ചു. അപർണയ്ക്ക് അപസ്മാരം ഉള്ളതായി പൊലീസ് അറിയിച്ചു.സഹോദരൻ:വിജീഷ്.