modi

ന്യൂഡൽഹി: ഗൾഫിൽ നിന്നുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് .ജയശങ്കറും തമ്മിൽ ഇന്ന് നിർണായക ചർച്ച നടത്തും. പ്രവാസികളുടെ മടക്കത്തിനുള്ള രൂപരേഖ ചർച്ചയിൽ ഉണ്ടാവും എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പ്രവാസികളുടെ മടക്കം സംബന്ധിച്ച് ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളുമായിചർച്ച നടത്തിയിരുന്നു.

കേരളം ഉൾപ്പടെയുളള സംസ്ഥാനങ്ങൾ മടങ്ങി വരാൻ സാധ്യതയുള്ളവരുടെ ഏകദേശ കണക്ക് ഈ ചർച്ചയിൽ സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ ഈ കണക്കനുസരിച്ച് പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നത് പ്രായോഗികം അല്ലെന്ന നിലപാടാണ് വിദേശകാര്യമന്ത്രാലയത്തിനുള്ളത്.
എംബസികൾ തയ്യാറാക്കുന്ന മുൻഗണനാ പട്ടിക അനുസരിച്ചാവും നാട്ടിലെത്താൻ പ്രവാസികൾക്ക് അനുമതി നൽകുക.ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, വിസിറ്റിംഗ് വിസയിൽ എത്തിയവർ, ജോലി നഷ്ടപ്പെട്ടവർ, അടുത്ത ബന്ധുക്കൾ മരിച്ചവർ എന്നിവർക്കാണ് മുൻഗണന. ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്കും മുൻഗണന ലഭിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
എംബസികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ പരമാവധിപേരെ നാട്ടിലെത്തിക്കനാനാണ് ശ്ര

മിക്കുന്നത്.