pic

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന നടത്താൻ അഞ്ച് സ്വകാര്യ ലാബുകൾക്ക് കൂടി അനുമതി. കൊച്ചി, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് സ്വകാര്യ ലാബുകൾക്ക് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കൊച്ചിയില്‍ പരിശോധന നടത്തുന്നത് മെഡിവിഷന്‍, അമൃത, ഡി.ഡി.ആര്‍.സി എന്നിവയുടെ ലാബുകളിലായിരിക്കും. കോഴിക്കോട് മിംസിനും പാലക്കാട് ഡെയ്‌നുമാണ് കൊവിഡ് പരിശോധന നടത്താൻ അനുമതി നൽകിയിരിക്കുന്നത്.