ch

കണ്ണൂർ: റെഡ് സോണായ കണ്ണൂരിൽ നിയന്ത്രണങ്ങൾ കണക്കാക്കാതെ ആളുകൾ കൂട്ടത്തോടെ നിരത്തിലിറങ്ങി. ഇതോടെ കർശന നടപടിയുണ്ടാവും എന്ന മുന്നറിയിപ്പുമായി പൊലീസും രംഗത്തെത്തി.കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ള കണ്ണൂരിൽ ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം ആരംഭിച്ച ഇന്നാണ് കൂടുതൽപേർ റോഡിലിറങ്ങിയത്.
രണ്ട് ഐ.ജിമാരുടെ നേതൃത്വത്തിലാണ് ജില്ലയിൽ പൊലീസിനെ വിന്യസിച്ചത്. ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കം നടപ്പാക്കി ആളുകളെ വീട്ടിലിരുത്താൻ പരമാവധി പരിശ്രമിച്ചെങ്കിലും ഇളവുകൾ ചൂഷണം ചെയ്ത് ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുകയായിരുന്നു.


ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കണ്ണൂർ എസ് .പി യതീഷ് ചന്ദ്ര പറഞ്ഞു. ജില്ലയിൽ ഇപ്പോഴും ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുകയാണ്. ആളുകൾ ഇനിയും ഇതുപോലെ പുറത്തിറങ്ങിയാൽ പൊലീസ് നടപടി കടുപ്പിക്കും. അതിതീവ്രമേഖലകളിൽ ആൾക്കാർ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്. പി പറഞ്ഞു.