നെയ്യാറ്റിൻകര:നിംസ് മെഡിസിറ്റിയുടെ കീഴിലുള്ള ആനി സള്ളിവൻ സെന്റർ ഫോർ സ്പെഷ്യലി ഏബിൾഡ് ചിൽഡ്രൻ സ്ഥാപനം വീണ്ടും പ്രവർത്തനം തുടങ്ങി.35 കുഞ്ഞുങ്ങളാണ് ഇവിടെയുള്ളത്.ലോക്ക് ഡൗൺ മുതൽ ഈ സ്ഥാപനം അടച്ചിരിക്കുകയായിരുന്നു.സെന്ററിലെ വിദ്യാർത്ഥികൾക്ക് അവരുടെ വീട്ടിൽ നിംസ് മെഡിസിറ്റി സംഘം ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് നേരിട്ടെത്തി ചികിത്സയും പരിശീലനവും നൽകി.കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും പ്രശസ്ത ശൈശവ പരിപാലന വിദഗ്ധനുമായ ഡോ. എം.കെ.സി.നായരുടെ നേതൃത്വത്തിലാണ് ഈ ഗവേഷണ കേന്ദ്രംപ്രവർത്തിച്ചു വരുന്നത്.