നെടുമങ്ങാട് :ജനകീയ ഹോട്ടൽ ആരംഭിച്ചതിന്റെ മറവിൽ നഗരസഭ കമ്മ്യുണിറ്റി കിച്ചൺ അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗങ്ങൾ മുനിസിപ്പൽ ഓഫീസ് ഉപരോധിച്ചു.പാർലമെന്ററി പാർട്ടി നേതാവ് ടി.അർജുനൻ നേതൃത്വം നൽകി.കോൺഗ്രസ് നേതാക്കളായ കല്ലയം സുകു,വട്ടപ്പാറ ചന്ദ്രൻ,അഡ്വ.എസ്.അരുൺകുമാർ,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ജെ ബിനു,മന്നൂർക്കോണം സജാദ്,ഒ.എസ് ഷീല,എൻ.ഫാത്തിമ,അഡ്വ.നൂർജി തുടങ്ങിയവർ പങ്കെടുത്തു.
എന്നാൽ നഗരസഭ കമ്മ്യൂണിറ്റി കിച്ചൺ പൊളിക്കാൻ സമാന്തര കിച്ചൺ ആരംഭിച്ച കോൺഗ്രസുകാർ
കമ്മ്യൂണിറ്റി കിച്ചൺ നിറുത്തിയതിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ആരോപിച്ചു. 24 ന് ചേർന്ന കൗൺസിൽ യോഗത്തിൽ കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് കമ്മ്യൂണിറ്റി കിച്ചൺ നിറുത്താൻ തീരുമാനമെടുത്തതെന്നും ചെയർമാൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.