നെടുമങ്ങാട് :ജീവനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കാനുള്ള സർക്കാർ ഓർഡിനൻസിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ നെടുമങ്ങാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനാചരണം നടത്തി.നെടുമങ്ങാട് റവന്യൂ ടവറിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ജില്ലാ പ്രസിഡന്റ് ജോൺ കെ.സ്റ്റീഫൻ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ മാഹീം കുട്ടി, വെള്ളറട മുരളി,ജില്ലാ ജോയിന്റ് സെക്രട്ടറി ഷംനാദ്,ബ്രാഞ്ച് പ്രസിഡന്റ് ചരൺസ്,സെക്രട്ടറി നൗഷാദ്,ട്രഷറർ കട്ടക്കോട് രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.