വെള്ളറട:കൊവിഡ്-19 ബോധവത്കരണത്തിന് ഷോട്ട് ഫിലിമൊരുക്കി മൈലച്ചൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ.വിദ്യാർത്ഥികളും അദ്ധ്യാപകരും കഥാപാത്രങ്ങളായ ഒരുമ ഷോട്ട് ഫിലിം രോഹിത് സംവിധാനവും ശ്രാവൺ എസ് വാര്യർ ഛായഗ്രഹണവും നിർവഹിച്ചു.സി.ഡിയുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിലിന് നൽകി സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.പഞ്ചായത്തംഗങ്ങൾ,​കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ സന്തോഷ് കുമാർ,​സീനിയർ കേഡറ്റ് അനുമോൾ,​ഹരിലാൽ തുടങ്ങിയവർ പങ്കെടുത്തു.