nl

ചെന്നൈ: കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ നീലഗിരിയിൽ ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21 ദിവസമായി ഇവിടെ ആർക്കും കൊവിഡ് ബാധയില്ലായിരുന്നു. അതിൻെറ സമാധാനത്തിലിരിക്കുമ്പോഴാണ് ഒൻപത് പേർക്ക് പുതുതായി രോഗം ബാധിച്ചത്.‌

ഗ്രീൻ സോണിലേക്ക് മാറി ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് സാഹചര്യം മാറിയത്. ചെന്നൈയിലെ കോയമ്പേട് മാർച്ചറ്റിൽ നിന്ന് പച്ചക്കറിയുമായി പോയി തിരികെ വന്നവരാണ് രോഗം ബാധിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇതോടെ കോയമ്പേട് മാർക്കറ്റിൽ നിന്ന് മാത്രം രോഗം പകർന്നവരുടെ എണ്ണം 316 ആയി.