
തിരുവനന്തപുരം: ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തിരുവനന്തപുരം സ്വദേശി അഡ്വക്കേറ്റ് എം. മുനീറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രിൽ 27ന് പോത്തൻകോട് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതായും പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
ലോക്ക് ഡൗൺ മാർഗനിർദേശം ലംഘിച്ചതിന് പരാതി നൽകിയിട്ടും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കാത്തതിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നതിനിടെയാണ് ഹർജി നൽകിയത്.