പോത്തൻകോട് : കൊവിഡ് വ്യാപനം ഭയന്ന് വീട്ടിലിരുന്ന പത്തോളം കുട്ടികളെ സ്കൂളിലെത്തിച്ച് സാലറി ചലഞ്ച് ഉത്തരവിനെ എതിർത്ത പോത്തൻകോട് സ്കൂളിലെ പ്രധാന അദ്ധ്യാപകനെ വെല്ലുവിളിക്കാൻ കനത്ത നിയന്ത്രണങ്ങൾ നിലനിന്നിരുന്ന പോത്തൻകോട്ടെ സർക്കാർ സ്കൂളിൽ അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന് കേസെടുക്കാത്ത പൊലീസ്, രണ്ട് നാൾ കഴിഞ്ഞ് പ്രത്യേക കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്ത നെടുമങ്ങാട്ട് വക്കീൽ ഗുമസ്തന്മാരുടെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത ചടങ്ങിൽ പങ്കെടുത്ത ആറ്റിങ്ങൽ എം.പി അടൂർ പ്രകാശിന്റെ പേരിൽ ലോക്ക് ഡൗൺ ലംഘിച്ചു എന്നുപറഞ്ഞ് കേസെടുത്തത് പിണറായിയുടെ ഏകാധിപത്യ സ്റ്റൈൽ ആണെന്ന് മുൻ എം.എൽ.എ എം.എ. വാഹീദ് പറഞ്ഞു. സാമൂഹിക സുരക്ഷയെ പുച്ഛിച്ചുകൊണ്ട് പോത്തൻകോട്ട് ലോക്ക് ഡൗൺ നിയമം ലംഘിച്ച കടകംപള്ളി സുരേന്ദ്രനെതിരെ ഉയർന്ന പരാതികളിൽ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പോത്തൻകോട് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തി വരുന്ന റിലെ സത്യാഗ്രഹ സമരത്തിന്റെ അഞ്ചാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.