മുംബയ്: ലോക്ഡൗൺ വീണ്ടും നീട്ടിയത് നിക്ഷേപകന്റെ ആത്മവിശ്വാസം തകർത്തതോടെ. ആഗോള വ്യാപകമായി ഓഹരി വിപണിയിൽ കനത്ത നഷ്ടം. സെൻസെക്സ് 2002 പോയന്റ് താഴ്ന്ന് 3,715ലും നിര്രഫി 566 പോയന്റ് നഷ്ടത്തിൽ 9,293.50 ലും ഇന്ന് ക്ളോസ് ചെയ്തു. ബജാജ് ഫിനാൻസ്,ഐ.സി.ഐ.സി.ഐ ബാങ്ക്, വേദാന്ത, എച്ച്.ഡി.എഫ്.സി, ടാറ്റ മോട്ടോഴ്സ്, ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, ടാറ്റ സ്റ്റീൽ, എച്ച്.ഡി.എഫ്.സി ബാങ്ക് ,ഹിൻഡാൽകോ, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
സിപ്ല, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. നി്ര്രഫി ബാങ്ക് എട്ടുശതമാനവും ഐ.ടി 4.40ശതമാനവും ഓട്ടോ 6.80ശതമാനവും എഫ്.എം.സി.ജി 3.79ശതമാനവും ലോഹം 8.25ശതമാനവും നഷ്ടത്തിലായിരുന്നു. ബി.എസ്.ഇ മിഡക്യാപ് സൂചിക 4.27ശതമാനവും സ്‌മോൾക്യാപ് 4.27ശതമാനവും താഴ്ന്നു.