തിരുവനന്തപുരം: അൺ എയ്ഡഡ് സ്‌കൂളുകളിൽ ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേരള അംഗീകൃത സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ അറിയിച്ചു. സർക്കാർ അനുവദിക്കുന്നതനുസരിച്ച് മാത്രമേ ക്ലാസുകൾ ആരംഭിക്കുകയുള്ളൂ. ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയാണെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടു കൂടി മാത്രമായിരിക്കും. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വാർത്തകളുടെ ഉറവിടം കണ്ടെത്തുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്ന് കെ.ആർ.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് പി.കെ. മുഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശയും ആവശ്യപ്പെട്ടു.