എം. സനൽകുമാർ
പ്രാവച്ചമ്പലം : അരിക്കടമുക്ക് ഇടയ്ക്കോട് കുമാർ ഭവനിൽ എം. സനൽകുമാർ വൈദ്യൻ (50) നിര്യാതനായി. മക്കൾ : സമ്പത്ത് സനൽകുമാർ, ഐശ്വര്യ സനൽകുമാർ, പരേതയായ തുഷാര സനൽകുമാർ. മരുമക്കൾ: ചാന്ദ്നി, വിനോദ്.
എൻ. ചെല്ലപ്പൻപിള്ള
കൊട്ടാരക്കര : നീലേശ്വരം താമരശ്ശേരി ലാലാ മന്ദിരത്തിൽ എൻ. ചെല്ലപ്പൻപിള്ള (65) നിര്യാതനായി. മക്കൾ : സി.വി അരുൺ, സി.വി. പാർവതി. മരുമകൾ: ഷിജി, അരുൺ.
രാധാകൃഷ്ണൻ നായർ
തിരുവനന്തപുരം : പെരുന്താന്നി ചേലോട്ടു വീട്ടിൽ പരേതരായ ചന്ദ്രശേഖരൻ നായരുടെയും ശാന്തകുമാരിയമ്മയുടെയും മകൻ രാധാകൃഷ്ണൻ നായർ (56, റെൻഫ്യു കോട്ടേജ്, എസ്.ഇ.കെ.ടി.23, കുറുപ്സ് ലെയിൻ, ശാസ്തമംഗലം) ദുബായിൽ നിര്യാതനായി. ഭാര്യ: എസ്. ലതകുമാരി. മക്കൾ: രാഹുൽ ആർ. നായർ, രോഹിത് ആർ. നായർ.
അച്യുതൻ നായർ
കാട്ടാക്കട : കുരുതംകോട് പയ്യൻകോട് ഗ്രാലുവിള വീട്ടിൽ അച്യുതൻ നായർ (76) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര അമ്മ. മക്കൾ: സജുകുമാർ, ലത, വേണുഗോപാൽ, മധു. മരുമക്കൾ: ഗീതകുമാരി, ബാഹുലേയൻ, ബിന്ദുമോൾ. സഞ്ചയനം 10ന് രാവിലെ 9ന്.
രുക്മിണി അമ്മ
മൊട്ടമൂട് : നരുവാമൂട് ആറുകാൽമേലെ പുത്തൻവീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ രുക്മിണിയമ്മ (90) മുക്കുനട നിരപ്പിൽവിള തിരുവോണത്തിൽ നിര്യാതയായി. മക്കൾ: ജനാർദ്ദനൻ നായർ, സോമശേഖരൻ നായർ, ശകുന്തള, വിക്രമൻ നായർ, പരേതനായ മധുസൂദനൻ നായർ. മരുമക്കൾ: രാജമ്മ, രമാദേവി, ഗോപാലകൃഷ്ണൻ നായർ, പ്രേമകുമാരി, പരേതയായ ലീലകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.