ബാലരാമപുരം: കാക്കാമ്മൂല സി.എസ്.ഐ സഭയിലെ സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സഭയിലെ 350 കുടുംബങ്ങളിലെ അംഗങ്ങൾക്ക് മാസ്കുകൾ വിതരണം ചെയ്തു. മാസ്ക് വിതരണം റവ.സത്യദാസിന് മാസ് നൽകി അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവ്വഹിച്ചു. സഭയിലെ നിർദ്ധനരായ 72 കുടുംബങ്ങൾക്ക് സഭാകമ്മിറ്റി 500 രൂപയും യുവജനസഖ്യവും മെൻസ് ഫെലോഷിപ്പും പലവ്യജ്ഞന-പച്ചക്കറിക്കിറ്റുകളും വിതരണം ചെയ്തു. യൂത്ത് സെക്രട്ടറി വിജിൻ,​ സൺഡേ സ്കൂൾ സെക്രട്ടറി ജയപ്രസാദ്,​ മെൻസ് ഫെലോഷിപ്പ് സെക്രട്ടറി പുഷ്പാംഗദൻ,​ മഹായിടവക കൗൺസിൽ അംഗം കാക്കാമ്മൂല ബിജു എന്നിവർ സംബന്ധിച്ചു.