കോവളം: ദിവസേന 300 ടൺ മാലിന്യം സംസ്‌കരിക്കുന്ന മാലിന്യപ്ലാന്റ് വിഴിഞ്ഞത്ത് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് എം. വിൻസെന്റ് എം.എൽ.എ പ്രസ്‌താവിച്ചു. ലോക്ക് ഡൗണിന്റെ മറവിൽ ടെൻഡർ നടപടികളുമായി മുന്നോട്ടുപോയത്‌ ഗൂഢാലോചനയാണെന്നും ഇതിന് പിന്നിൽ കച്ചവടതാല്പര്യം ഉണ്ടോയെന്നും അന്വേഷിക്കണം. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് എം.എൽ.എ അറിയിച്ചു.