ബാലരാമപുരം:ലോക്ക് ഡൗൺ കാലത്ത് കുടുംബശ്രീ അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പലിശ രഹിത വായ്പ നൽകാത്തതിൽ പ്രതിഷേധിച്ച് മഹിളാമോർച്ചയുടെ ആഭിമുഖ്യത്തിൽ ബി.ജെ.പി കോവളം മണ്ഡലം കാര്യാലയത്തിന് മുന്നിൽ ഉപവാസം നടത്തി. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ഹേമലത ശിവകുമാർ,​ കോവളം മണ്ഡലം പ്രസിഡന്റ് പ്രമീള,​ ജനറൽ സെക്രട്ടറി ശ്രീലത,​ ബാലരാമപുരം നോർത്ത് പ്രസിഡന്റ് എം.ഐ മിനി എന്നിവർ നേത്യത്വം നൽകി.