തിരുവനന്തപുരം: കൊവിഡ് 19 അതിജീവന പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർക്ക് 1000 പി.പി.ഇ കിറ്റ് വാങ്ങാനുള്ള അഞ്ചുലക്ഷം രൂപ ആൾ കേരള സ്‌കൂൾ ടീചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. തുക ഡിമാന്റ് ഡ്രാഫ്റ്റായി മന്ത്രി ഇ. ചന്ദ്രശേഖരനെ സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ, സംസ്ഥാന ഭാരവാഹികളായ കെ. ബുഹാരി, എസ്.ഹാരിസ്, എഫ്. വിൽസൺ, എം.ഡി. മഹേഷ് എന്നിവർ ചേർന്ന് കൈമാറി.