corporation

തിരുവനന്തപുരം: പകർച്ച വ്യാധികൾ തടയാൻ നഗരത്തിലെ ആഴം കുറഞ്ഞ കിണറുകളിലും ജലാശയങ്ങളിലും ഗപ്പി മത്സ്യങ്ങളെ നിക്ഷേപിക്കാനൊരുങ്ങി നഗരസഭ. പദ്ധതിയുടെ ഭാഗമായി നെയ്യാർ ഡാമിലെ ഫിഷറീസ് വകുപ്പിന്റെ ഹാച്ചറി യൂണിറ്റിൽ നിന്ന് ഗപ്പി മത്സ്യങ്ങളെ വാങ്ങി മേയർ കെ. ശ്രീകുമാർ നഗരസഭയിൽ സജ്ജമാക്കിയ ടാങ്കിൽ നിക്ഷേപിച്ചു. വരും ദിവസങ്ങളിൽ ഇവ ഹെൽത്ത് സർക്കിൾ ഓഫീസുകൾ മുഖേന കിണറുകളിലും ജലാശയങ്ങളിലുമായി നിക്ഷേപിക്കും. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി കൊതുകുകളുടെ ലാർവ നശിപ്പിക്കുന്നതിനാണ് ഗപ്പി മത്സ്യങ്ങളെ നിക്ഷേപിക്കുന്നതെന്ന് മേയർ അറിയിച്ചു. നഗരസഭ രൂപീകരിച്ച എപ്പിഡെമിക് കണ്ട്രോൾ സെല്ലാണ് പ്രവർത്തനങ്ങളുടെ ഏകോപനം നടത്തുക.