കോവളം: അടിമലത്തുറ, പുല്ലുവിള, കൊച്ചുപള്ളി എന്നിവിടങ്ങളിൽ ഇന്നലെയുണ്ടായ കടൽക്ഷോഭത്തിൽ അഞ്ച് വള്ളങ്ങൾ തകർന്നു. വലകളും മത്സ്യബന്ധന ഉപകരണങ്ങളും തിരയിൽപ്പെട്ട് ഒഴുകിപ്പോയി. അടിമലത്തുറയിൽ നിന്ന് പുറപ്പെട്ട അമ്പലത്തുകോണം സ്വദേശി ശിലുവയ്യൻ അമൃതം,​ പുല്ലുവിള സ്വദേശി ആൻഡ്രൂസ്, കൊച്ചുപള്ളി സ്വദേശി കസ്വീർ, ജോസ്,​ തീർത്ഥപ്പൻ എന്നിവർ തീരത്തേക്ക് മടങ്ങുമ്പോഴാണ് തിരയടിച്ച് വള്ളങ്ങൾ കേടായത്. മറ്റ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ഇവരെ കരയ്‌ക്കെത്തിച്ചു.