തിരുവനന്തപുരം: സംസ്ഥാനത്ത് നേരത്തേ മരവിപ്പിച്ച മൂന്ന് റെയിൽപ്പാളങ്ങളുടെ ഇരട്ടിപ്പിക്കൽ ജോലി പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴ - കായംകുളം 69കി.മീ നീളത്തിൽ പാളം ഇരട്ടിപ്പിക്കാൻ 1439കോടിയുടെ പദ്ധതിക്കാണ് അനുമതി. എറണാകുളം - കുമ്പളം 7.7കി.മീ ഇരട്ടിപ്പിക്കലിന് 189കോടി, കുമ്പളം - തുറവൂർ 15.59കി.മീ 250കോടി, തുറവൂർ- അമ്പലപ്പുറ 45.7കി.മീ 1000കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.