തിരുവനന്തപുരം: തിരുവനന്തപുരത്തെ ദക്ഷിണ വായുസേനാ ആസ്ഥാനത്ത് സീനിയർ എയർ സ്റ്റാഫ് ഓഫീസറായി എയർ മാർഷൽ ജി.എസ്.ബേദി ചുമതലയേറ്റു. 1984 ജൂണിൽ വായുസേനയിൽ ഫ്ളയിംഗ് വിഭാഗത്തിൽ യുദ്ധ വൈമാനികനായി കമ്മിഷൻ ചെയ്ത ബേദി മിഗ്-21, മിറാഷ്-2000 ഉൾപ്പെടെയുള്ള വിമാനങ്ങൾ 3700 മണിക്കൂറിലധികം പറത്തിയിട്ടുണ്ട്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തതിന് ധീരതയ്ക്കുള്ള വായുസേനാ മെഡൽ നേടി. കോംഗോയിലെ ഐക്യരാഷ്ട്ര ദൗത്യസംഘത്തിൽ വ്യോമസേനാ വിഭാഗത്തെ നയിച്ചിട്ടുണ്ട്. ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മിഷനിൽ എയർ അഡ്വൈസറായിരുന്നു.