തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം പിടിച്ചുനിർത്താനാവുന്നത് ആശ്വസിപ്പിക്കുന്നതാണെങ്കിലും കേരളീയർ ലോകത്തിന്റെ പല ഭാഗങ്ങളിലും മഹാവ്യാധിയുടെ പിടിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 80ലധികം മലയാളികൾ ഇതുവരെ കൊവിഡ്19 ബാധിച്ച് വിവിധ രാജ്യങ്ങളിൽ മരണമടഞ്ഞതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇന്ത്യയ്ക്കകത്ത് മറ്റു സംസ്ഥാനങ്ങളിലും കേരളീയരെ രോഗം ബാധിച്ചത് ഏറ്റവും വേദനിപ്പിക്കുന്ന അനുഭവമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കൊവിഡ്19 ബാധിച്ച് ജീവൻ നഷ്ടപ്പെട്ട എല്ലാ കേരളീയരുടെയും വിയോഗത്തിൽ അനുശോചനം അറിയിച്ചു.