-liquor-
liquor

തിരുവനന്തപുരം: സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഈയാഴ്ച തുറന്നേക്കും. നാളെ ചേരുന്ന മന്ത്രിസഭയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

ഓറഞ്ച്, ഗ്രീൻ സോണുകളിൽ ബാറുകൾ ഒഴികെയുള്ള മദ്യവിൽപന കേന്ദ്രങ്ങൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും ഉടൻ തുറക്കേണ്ടെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനം. വലിയ തിരക്കിനുള്ള സാദ്ധ്യതയും, പ്രതിപക്ഷം രാഷ്ട്രീയായുധമാക്കുമോയെന്ന ആശങ്കയും ഇതിന് സർക്കാരിനെ പ്രേരിപ്പിച്ചു.

എന്നാൽ,​ കോൺഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നിട്ടുണ്ട്. ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തുന്ന എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും.

അയൽ സംസ്ഥാനങ്ങളിലെല്ലാം മദ്യശാലകൾ തുറന്ന സാഹചര്യത്തിൽ കേരളം മാറി നിൽക്കേണ്ടതില്ലെന്ന് ബെവ്കോ എം.ഡി സ്‌പർജൻ കുമാർ പറഞ്ഞു. മദ്യശാലകൾ തുറക്കുന്നതിന്റെ ഭാഗമായി പരിസരങ്ങൾ അണു വിമുക്തമാക്കിയിരുന്നു. മദ്യം വാങ്ങാനെത്തുന്നവരുടെ ശരീരോഷ്‌മാവ് പരിശോധിക്കുന്നതിന് 270 തെർമൽ സ്‌കാനറുകളും വാങ്ങിയിട്ടുണ്ട്.