തിരുവനന്തപുരം: കൊവിഡിനു ശേഷം വലിയ സാദ്ധ്യത ഉയർന്നുവരുമെന്നും ഈ അവസരം പ്രയോജനപ്പെടുത്താൻ നിക്ഷേപലോകം സജ്ജമാകണമെന്നും വ്യവസായ മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞു. വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിന് വിപുലമായ പാക്കേജ് തയ്യാറാവുകയാണെന്നും കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിൽ മന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖല കാർഷിക ക്ഷീരോൽപ്പാദന മേഖലയിലെ ഉത്പന്നങ്ങൾക്ക് സംസ്ഥാനത്ത് ആവശ്യതയേറുന്ന സാഹചര്യമുണ്ടാകും. പൊതുമേഖലയെ ഉന്നതനിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.

കെ .എം. എയുടെ നൂറോളം അംഗങ്ങൾ കോൺഫറൻസിൽ പങ്കെടുത്തു.