തിരുവനന്തപുരം : ലോക്ക് ഡൗണിൽ വ്യവസായ സ്ഥാപനങ്ങൾക്ക് ഇളവു നൽകിയ പശ്ചാത്തലത്തിലാണ് കേരളത്തിലെ എല്ലാ ജീവനക്കാരും ജോലിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയതെന്ന് പ്രതിരോധ പൊതുമേഖലാസ്ഥാപനമായ ബ്രഹ്മോസ് എയ്റോ സ്പെയ്സ് എം.ഡി വൈസ് അഡ്മിറൽ രാമൻ പ്രഭാത് അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ജീവനക്കാരോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടില്ല. ബ്രഹ്മോസ് തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വ്യവസ്ഥകളനുസരിച്ച് തന്നെയാണ് പ്രവർത്തിക്കുന്നത്. പ്രവർത്തിച്ചില്ലെങ്കിലും കഴിഞ്ഞ രണ്ടുമാസത്തെ വേതനം നൽകുന്നുണ്ടെന്നും വാർത്താകുറിപ്പിൽ അറിയിച്ചു. ജില്ലയ്‌ക്ക് പുറത്തുനിന്നുള്ള ജീവനക്കാർ ഇന്ന് മുതൽ ജോലിക്ക് നിർബന്ധമായി ഹാജരാകണമെന്ന മാനേജ്‌മെന്റിന്റെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രഹ്മോസ് എംപ്ലോയീസ് യൂണിയൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയ സാഹചര്യത്തിലാണ് വിശദീകരണം.