കുളത്തൂർ: തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുളത്തൂർ കിഴക്കുംകരയിൽ വാടക വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടത്തിയവർ പൊലീസ് പിടിയിലായി.കിഴക്കുംകര സ്വദേശികളായ സുധീഷ് ലാൽ (27), രാജൻ പിള്ള (57) എന്നിവരെയാണ് തുമ്പ സി.ഐ.യുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.ഇവരിൽ നിന്ന് നൂറു ലിറ്ററോളം കോടയും മൂന്നു ലിറ്റർ ചാരായവും വാറ്റു പകരണങ്ങളും പിടികൂടി. വ്യാജവാറ്റു നടക്കുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീടുവളഞ്ഞാണ് പ്രതികളെ പിടികൂടിയത്.ഒരാൾ ഓടി രക്ഷപ്പെട്ടു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.