തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാംഘട്ടമായി 388.43 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന 2118 പദ്ധതികൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തിലെ 384 കോടിക്ക് പുറമെയാണിത്.