വെമ്പായം :കന്യാകുളങ്ങര മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ജമാഅത്ത് പരിധിയിലെ നാനൂറ്റി തൊണ്ണൂറ്റി രണ്ട് കുടുംബങ്ങൾക്ക് റിലീഫ് കിറ്റ് വിതരണം ചെയ്തു.കിറ്റുകളുടെ വിതരണോദ്ഘാടനം പരിപാലന സമിതി അംഗങ്ങൾക്ക് കിറ്റ് നൽകി ജമാഅത്ത് പ്രസിഡന്റ് നിയാസുദ്ദീൻ നിർവഹിച്ചു.ജമാഅത്ത് ചീഫ് ഇമാം മുസമ്മിൽ മൗലവി അൽ കൗസരി,ജമാഅത്ത് സെക്രട്ടറി ഇർഷാദ് കന്യാകുളങ്ങര,വൈസ് പ്രസിഡന്റ് അബ്ദുൽ വാഹിദ് തേക്കട,ട്രഷറർ ജഹ്ഫറുദ്ദീൻ മൗലവി,ജോയിന്റ് സെക്രട്ടറി മുഹമ്മദ് ബഷീർ വേറ്റിനാട്,കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ഹമീദ് കീഴതിൽ,കെ.എ.ഹാഷിം,മുഹമ്മദ് റാസി,റിയാസ്,അനസ് പെരുംകൂർ എന്നിവർ സന്നിഹിതരായിരുന്നു.