തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാക്കൂലിയുടെ 85 ശതമാനം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നതെന്ന ബി.ജെ.പി നേതാക്കളുടെ പ്രചാരണം വ്യാജമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ട്രെയിന്‍ അനുവദിക്കുകയല്ലാതെ ഒന്നും കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടില്ല. ട്രെയിനുകളുടെ വിലയാകും ബി.ജെ.പി നേതാക്കൾ പറഞ്ഞു നടക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.
അതേസമയം സംസ്ഥാന സര്‍ക്കാരും കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അവരെ വില കുറച്ച് കാണേണ്ടതില്ല. അവരുടെ പക്കല്‍ പണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ സ്വീകരിക്കാന്‍ തയ്യാറാകാത്ത പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കടകംപ്പളളി ആവശ്യപ്പെട്ടു.