exam

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ലോക്ക് ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയിൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചന നടത്തുന്നു. നിലവിൽ ഒരേ സമയത്താണ് രണ്ട് പരീക്ഷകളും നടത്തിക്കൊണ്ടിരുന്നത്. പ്ലസ് വൺ പരീക്ഷ മാറ്റിവയ്ക്കാനാണ് തീരുമാനം.

നാളെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ഇക്കാര്യം ചർച്ചചെയ്തു തീരുമാനിക്കും. പരീക്ഷകൾ അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും. പ്ലസ് ടു പരീക്ഷ രാവിലെയും എസ്.എസ്.എൽ.സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും. ഒരു ബെഞ്ചിൽ രണ്ടുപേർ മാത്രം.

പൊതുഗതാഗതം തുടങ്ങിയശേഷം മതിയോ പരീക്ഷ എന്നതിൽ തീരുമാനമായിട്ടില്ല. അതിന് മുമ്പാണെങ്കിൽ കുട്ടികളെ സമയത്ത് സ്കൂളിലെത്തിക്കാൻ ബദൽ മാർഗം ഒരുക്കേണ്ടി വരും. ബദൽ മാർഗം ഒരുക്കുന്നതിനുള്ള ആലോചനയും നാളെ നടക്കുന്ന യോഗത്തിൽ ചർച്ചയാകും.