തിരുവനന്തപുരം:കേരളത്തിൽ ഒറ്റ,ഇരട്ട അക്ക നിയന്ത്രണം നീക്കി.ഇതോടെ ഇനി രാവിലെ ഏഴുമുതൽ രാത്രി എഴുവരെ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് തടസമില്ല. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഈ ഇളവില്ല. അവശ്യസർവീസുകൾക്കുമാത്രമാണ് ഇവിടെ അനുമതിയുള്ളത്. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സംസ്ഥാനസർക്കാർ ഇന്നലെ പുറപ്പെടുവിച്ച മാർഗ നിർദ്ദേശത്തിൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.