facepack

മുഖത്തെ ചുളിവുകൾ പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ്. പ്രായമാകുമ്പോൾ പ്രത്യേകിച്ചും മുഖത്തു ചുളിവുകൾ വരുന്നത് സാധാരണയാണ്. എന്നാൽ ചെറുപ്പക്കാരും ഇത്തരത്തിലെ പ്രശ്‌നങ്ങൾ നേരിടേണ്ടി വരാറുണ്ട്. മുഖത്തെ ചുളിവുകൾക്ക് കാരണങ്ങൾ പലതാണ്. ചുളിവുകൾ മാറ്റാൻ ചില പ്രകൃതിദത്തമായ പൊടിക്കെെകളുണ്ട്. ഇതിലൊന്നാണ് പഴം. നല്ലപോലെ പഴുത്ത പഴം മുഖത്തെ ചുളിവുകളകറ്റാൻ സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം

പഴത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതാണ് ചുളിവുകളെ പ്രതിരോധിയ്ക്കുന്നത്. പഴം മുഖത്തു നല്ല പോലെ ഉടച്ചു തേയ്ക്കുന്നതു നല്ലതാണ്. ഇത് അടുപ്പിച്ചു കുറച്ചു ദിവസം ചെയ്യാം. നല്ലപോലെ പഴുത്ത പഴമാകണം, ഉപയോഗിക്കേണ്ടത്. പഴത്തിനൊപ്പം തൈരും ചേർക്കാം. ഒരു പഴുത്ത പഴം, 2 ടേബിൾ സ്പൂൺ തൈര് എന്നിവ കലർത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം.

പഴത്തിനൊപ്പം അവോക്കാഡോ ചേർക്കുന്നതും മുഖത്തെ ചുളിവുകൾ നീക്കാൻ നല്ലതാണ്. ഒരു പഴം, ഒരു ബട്ടർ ഫ്രൂട്ട്, 1 ടീസ്പൂണ്‍ ഗ്ലിസറീൻ, 1-2 വൈറ്റമിൻ ഇ ക്യാപ്‌സൂൾ ഒരു മുട്ടയുടെ വെള്ള എന്നിവ കലർത്തി മിശ്രിതമാക്കി മുഖത്തു പുരട്ടുക. മസാജ് ചെയ്തതിന് ശേഷം കഴുകിക്കളയാം .

പഴവും തേനും കലർത്തിയ മിശ്രിതവും ചുളിവുകൾ അകറ്റാൻ ഏറെ നല്ലതാണ്. പഴത്തിൽ തേൻ കലർത്തി മുഖത്തു പുരട്ടി കഴുകിക്കളയാം. തേനിനും ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഏറെയുണ്ട്. ഇതും ഏറെ ഗുണം നൽകുന്ന ഒരു ഫേസ്പായ്ക്കാണ്. ഇവ രണ്ടിനും പുറമേ അൽപം പാലും കലർത്തി മിശ്രിതമുണ്ടാക്കാം. പകുതി പഴം, ഒരു ടേബിള്‍ സ്പൂൺ തേൻ, ഒരു ടീസ്പൂൺ പാൽ എന്നിവ കലർത്തിയ മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോൾ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

പഴവും പപ്പായയും ചേർന്ന മിശ്രിതവും ഏറെ നല്ലതാണ്. ഇതിൽ മുൾത്താണി മിട്ടിയും ചേർക്കാം. പഴുത്ത പഴം, പഴുത്ത പപ്പായ, മുൾത്താണി മിട്ടി എന്നിവ ചേർത്ത് മിശ്രിതമാക്കി മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം.