kerala-state

തിരുവനന്തപുരം: കളിയിക്കാവിളയിലെ ചെക്പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടഞ്ഞ മുപ്പതുമലയാളികളെ കടത്തിവിട്ടുതുടങ്ങി. ഇവർക്ക് തമിഴ്നാട് നൽകുന്ന പാസ് ഇല്ല എന്നകാരണം പറഞ്ഞാണ് നേരത്തേ തടഞ്ഞത്.നോർക്കയുടെ പാസ് കാണിച്ചെങ്കിലും ഇതുപോരെന്നായിരുന്നു തമിഴ്നാട് പൊലീസിന്റെ നിലപാട്. കുടുങ്ങിക്കിടന്നവരെ കടത്തിവിട്ടെങ്കിലും ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നു എന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലാ കളക്ടർ നാഗർകോവിൽ കളക്ടറുമായി ബന്ധപ്പെട്ടശേഷം നാഗർകോവിൽ കളക്ടർ അനുവദിക്കുകയാണെങ്കിൽ അതിർത്തി കടക്കാൻ അനുവദിക്കാം എന്നായിരുന്നു തമിഴ്നാട് പൊലീസിന്റെ നേരത്തേയുള്ള നിലപാട്.


കന്യാകുമാരി, നാഗർകോവിൽ, തോവാള പ്രദേശങ്ങളിൽ നിന്നാണ് പതിനഞ്ചുവാഹനങ്ങളിലായി മുപ്പതു മലയാളികൾ കേരളത്തിലേക്ക് പുറപ്പെട്ടത്.