വർക്കല: മുഖ്യമന്ത്റിയുടെ സഹായഹസ്തം വായ്പ പദ്ധതിയുടെ മാതൃകയിൽ അയൽക്കൂട്ട വായ്പ പദ്ധതിയിൽ ഉൾപെടുത്തി ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ 143 കുടുംബശ്രീ യൂണിറ്റുകളിലെ 1607 അംഗങ്ങൾക്ക് 15061446രൂപയുടെ വായ്പ വിതരണം ചെയ്തു.ഗ്രൂപ്പ് അംഗങ്ങൾക്ക് 5000 മുതൽ 20000രൂപ വരെയാണ് 9 ശതമാനം പലിശ നിരക്കിൽ വായ്പയായി നൽകിയത്.മൂന്ന് വർഷ കാലാവധിക്കുളളിൽ തിരിച്ചടയ്ക്കേണ്ട വായ്പയുടെ പലിശ സർക്കാർ നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം വായ്പ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.ജയസിംഹൻ, മുഹമ്മദ് ഇക്ബാൽ, കുടുംബശ്രീ ചെയർപേഴ്സൺ ബേബിസേനൻ, ഗ്രാമീണ ബാങ്ക് മാനേജർ മനു എന്നിവർ സംബബന്ധിച്ചു.