covid-kwait

കുവൈറ്റ്:കൊവിഡിനെ തടയാൻ ആവുന്നതെല്ലാം കുവൈറ്റ് ചെയ്യുന്നുണ്ടെങ്കിലും രോഗ ശമനത്തിന് ഒരു കുറവുമില്ല. കൊവിഡ് ബാധിതരുടെ എണ്ണം 5278 ആയി. ഇതിൽ 2297 പേർ ഇന്ത്യക്കാരാണ്.വൈറസിനെ പ്രതിരോധിക്കാൻ ഫീൽഡ് ടെസ്റ്റുകൾ വ്യാപകമാക്കി. രണ്ട് റാപ്പിഡ് പരിശോധന കേന്ദ്രങ്ങൾ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ എയർവേസ് ബിൽഡിങ്ങിന്റെ പാർക്കിങ്ങിലും ശൈഖ് ജാബിർ സ്‌റ്റേഡിയത്തിനടുത്ത് പൊതുമരാമത്ത് മന്ത്രാലയം നിർമിച്ച സമ്പർക്കവിലക്ക് സെന്ററിലുമാണ് പത്തുമിനിട്ടു കൊണ്ട് കൊവിഡ് ബാധ അറിയാൻ കഴിയുന്ന റാപ്പിഡ് പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുക. ഇതിനായി ചൈനയിൽ നിന്ന് കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചുവരുന്നു.

കൊവിഡ് ബാധിച്ച ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി ഒട്ടുപുര മുഹമ്മദ് റഫീഖ് (46) മക്കയിലെ അജ്യാദ് ആശുപത്രിയിൽ മരിച്ചു. മക്കയിൽ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്ന റഫീഖിനെ മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അജ്യാദ് ആശുപത്രിയിലെ എമർജൻസിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഹംസ മൈമൂന എന്നിവരുടെ മകനാണ്. ഭാര്യ: ഷബ്ന.