covid-

മുംബയ്: മുംബയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ സ്വദേശി മേഴ്സി ജോർജ് (69) ആണ് മരിച്ചത്. മുംബയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മേഴ്സി. മുംബയിലെ അന്ധേരിയിലാണ് രണ്ട് മലയാളികളും മരിച്ചത്.

35 പേരാണ് ഇന്നലെ മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ ഇതോടെ 583 ആയി. ധാരാവിയിൽ രോഗികൾ 600 കടന്നു. 42 പേർക്കാണ് 24 മണിക്കൂറിനിടെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. മുംബയ് ജെ.ജെ മാർഗ് പൊലീസ് സ്റ്റേഷനിൽ 6 സബ് ഇൻസ്പെക്ടർമാരടക്കം 12 പൊലീസുകാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു.