കൊവിഡ് വ്യാപിക്കുന്ന ഘട്ടത്തിൽ ബാർബർമാരെല്ലാം ജോലിയില്ലാതെ വീട്ടിലിരിക്കുന്ന സ്ഥിതിയാണ്. എന്നാൽ ചെെനക്കാർ ഇതിനും ഒരു പോംവഴി കണ്ടെത്തിയിട്ടുണ്ട്. സലൂണിൽ മുടി വെട്ടാൻ ചെന്നാൽ എങ്ങനെ അവരുമായി അടുത്തിടപഴകാതെ മുടിവെട്ടി കൊടുക്കാം എന്ന് കാണിച്ചുതരിക കൂടിയാണ് ഈ ബാർബർമാർ ചെയ്യുന്നത്. ചെെനയിലെ ഒരു സലൂണിലെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി കഴിഞ്ഞു.
സ്വയം സുരക്ഷയാണ് മുഖ്യം എന്നോണം സലൂണിൽ മുടിവെട്ടാൻ എത്തിയവരുമായി അടുത്ത് ഇടപഴകാതെ നീളമുള്ള വടി ഉപയോഗിച്ചാണ് ഇവർ മുടി വെട്ടി കൊടുക്കുന്നത്. വടിയുടെ അറ്റത്ത് ഹെയർ ട്രിമ്മർ ഘടിപ്പിച്ചാണ് മുടി വെട്ട്. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ലുഷോവിലെ സലൂണിൽ നിന്നുള്ള ദൃശ്യമാണിത്. ബാർബർമാർ മാസ്‌കുകൾ ധരിച്ചാണ് ജോലി ചെയ്യുന്നത്. ഇവരുടെ കൈയ്യിലുള്ള മൂന്ന് അടി നീളമുള്ള വടിയുടെ അറ്റത്ത് ബ്രഷുകൾ , ഷേവറുകൾ , ഹെയർ ഡ്രയറുകൾ എന്നിവ ഘടിപ്പിച്ച് ഉപഭോക്താക്കളിൽ നിന്ന് അകലം പാലിച്ചാണ് മുടിവെട്ടി ഒതുക്കുന്നത്.