liquor-sale-

ന്യൂഡല്‍ഹി: ലാഭം കൊയ്യാൻ മദ്യ വില കൂട്ടി ആന്ധ്രാ സർക്കാർ. ഡല്‍ഹി സര്‍ക്കാരിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ നഷ്ടം മദ്യത്തില്‍ നിന്ന് പിടിക്കാന്‍ തീരുമാനിച്ച് ആന്ധ്ര സര്‍ക്കാരും രംഗത്തെത്തിയിരിക്കുന്നത്. മദ്യ വിലയില്‍ 75 ശതമാനം വര്‍ധനവാണ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ വരുത്തിയത്.

ആദ്യം 25 ശതമാനം വിലവര്‍ദ്ധനവ്‌ സർക്കാർ വരുത്തിയിരുന്നു. തിങ്കളാഴ്ച മദ്യഷാപ്പ് തുറന്ന്പ്രവര്‍ത്തിച്ചപ്പോള്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കൊഴിവാക്കാന്‍ 50 ശതമാനം കൂടി വര്‍ധിപ്പിക്കുന്നുവെന്നാണ് സര്‍ക്കാർ വിശദീകരണം. 75 ശതമാനം വര്‍ദ്ധനവ് ഇന്ന് ഉച്ചമുതല്‍ പ്രബാല്യത്തില്‍ വരും. രാവിലെ 11 മുതല്‍ വൈകീട്ട് ഏഴ് മണിവരെയാണ് ആന്ധ്രയില്‍ മദ്യഷാപ്പുകള്‍ തുറക്കുന്നതിനുള്ള അനുമതി.